1 ജ്ഞാനമുള്ള മകൻ അപ്പന്റെ പ്രബോധനഫലം;

2 തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും;

3 വായെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു;

4 മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല;

5 നീതിമാൻ ഭോഷ്കു വെറുക്കുന്നു;

6 നീതി സന്മാർഗ്ഗിയെ കാക്കുന്നു;

7 ഒന്നും ഇല്ലാഞ്ഞിട്ടും ധനികൻ എന്നു നടിക്കുന്നവൻ ഉണ്ടു;

8 മനുഷ്യന്റെ ജീവന്നു മറുവില അവന്റെ സമ്പത്തു തന്നേ;

9 നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു;

10 അഹങ്കാരംകൊണ്ടു വിവാദംമാത്രം ഉണ്ടാകുന്നു;

11 അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞു കുറഞ്ഞു പോകും;

12 ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു;

13 വചനത്തെ നിന്ദിക്കുന്നവൻ അതിന്നു ഉത്തരവാദി;

14 ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു;

15 സൽബുദ്ധിയാൽ രഞ്ജനയുണ്ടാകുന്നു;

16 സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു;

17 ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു;

18 പ്രബോധനം ത്യജിക്കുന്നവന്നു ദാരിദ്ര്യവും ലജ്ജയും വരും;

19 ഇച്ഛാനിവൃത്തി മനസ്സിന്നു മധുരമാകുന്നു;

20 ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും;

21 ദോഷം പാപികളെ പിന്തുടരുന്നു;

22 ഗുണവാൻ മക്കളുടെ മക്കൾക്കു അവകാശം വെച്ചേക്കുന്നു;

23 സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു;

24 വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെക്കുന്നു;

25 നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു;